Saturday, September 19, 2026

ഓണനാളുകളിലെ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു

ശബരിമല: ഓണനാളുകളിലെ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട 16ന് വൈകുന്നേരം 5 ന് വീണ്ടും തുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും.ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

ഓണനാളുകളിൽ പ്രത്യേക പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര നട ഇക്കഴിഞ്ഞ 9 നാണ് തുറന്നത്. 9 മുതൽ 13 വരെ ക്ഷേത്ര ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി അയ്യപ്പഭക്തരാണ് എത്തിയത്.13 ന് അത്താഴപൂജയ്ക്ക് ശേഷം 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.

Related Articles

Latest Articles