ഇടതുമുന്നണിയുടെ കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് നേതാവിനെ ഡയറക്ടർ ബോർഡിൽനിന്നും നീക്കി. മീനച്ചിൽ യൂണിയൻ താലൂക്ക് പ്രസിഡന്റായിരുന്ന സി.പി. ചന്ദ്രനെയാണ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ദിവസം മീനച്ചിൽ യൂണിയൻ താലൂക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും ചന്ദ്രനെ നീക്കിയിരുന്നു.
എന്നാൽ തന്നെ മാറ്റിയതല്ലെന്നും താൻ സ്വയം പദവി ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രന്റെ പ്രതികരണം. പിന്നാലെയാണ് ഇന്ന് ഇദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് മാറ്റിയതായി എൻഎസ്എസ് അറിയിച്ചത്. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം താത്കാലികമായി വൈസ് പ്രസിഡന്റിനാണ് നൽകിയിരിക്കുന്നത്.
എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തുവെന്നാണ് വിവരം . തുടർന്ന് താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

