ഇന്ത്യയുടെ വാനമ്പാടിയും അഭിനേത്രിയുമായിരുന്ന ലത മങ്കേഷ്ക്കര്‍ നവതിയുടെ നിറവില്‍. 36 പ്രാദേശിക, വിദേശഭാഷകളിലായി 27,000ൽപ്പരം ഗാനങ്ങൾ. മൂന്ന് ദേശീയ അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്നം. ഇന്ത്യൻ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, അതീവ സ്നേഹത്തോടെയും ‘ലതാജി’ എന്ന് വിളിക്കുന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക ഇവിടം കൊണ്ടൊന്നും തീരുന്നതല്ല.

