ദില്ലി: നാലാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഭാവിയിലേക്കും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
‘നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടി പരസ്പരം പ്രയോജനകരമായ രീതിയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് കരുതുന്നതായും’ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Congratulations @kpsharmaoli on your appointment as the Prime Minister of Nepal. Look forward to working closely to further strengthen the deep bonds of friendship between our two countries and to further expand our mutually beneficial cooperation for the progress and prosperity…
— Narendra Modi (@narendramodi) July 15, 2024
അതേസമയം, പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ശർമ്മ ഒലിയും നന്ദി അറിയിച്ചു. ‘താങ്കൾ നൽകിയ അഭിനന്ദനങ്ങൾക്ക് നന്ദി പറയുന്നു. ഇരുരാജ്യങ്ങൾക്കും വേണ്ടി നേപ്പാൾ ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും, താങ്കളുമായി ചേർന്ന് പ്രവർത്തിക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്. യോജിച്ച് പ്രവർത്തിക്കുന്നതിലൂടെ ഈ ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും’ ഒലി പറഞ്ഞു.
Thank you, Prime Minister @narendramodi, for your warm congratulations. I am committed to working closely with you to strengthen Nepal-India relations for our mutual benefit. Together, we can elevate our historic ties to new heights.
— K P Sharma Oli (@kpsharmaoli) July 15, 2024

