Sunday, September 20, 2026

വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിൽ നിന്ന് ഷോക്കേറ്റ് അച്ഛൻ മരിച്ചതറിയായതെ പതിനാലുകാരൻ അച്ഛനെ തൊട്ടു; പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

മലപ്പുറം : പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫും മകൻ മുഹമ്മദ് അമീനുമാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഉച്ചയ്‌ക്ക് 3 മണിയോടെയാണ് സംഭവം നടന്നത്. കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പിതാവ് മുഹമ്മദ് അഷ്റഫിനാണ് ആദ്യം ഷോക്കേൽക്കുന്നത്. ഷോക്കുണ്ടെന്നറിയാതെ പിതാവിനെ തൊട്ട മകനും അപകടത്തിൽപ്പെടുകയായിരുന്നു. അതേസമയം, സംഭവസ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടി ഇവരെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഷോക്കേറ്റ് തെറിച്ച് വീണ പെൺകുട്ടി സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles