Friday, November 13, 2026

ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ നടിയുടെ രഹസ്യ മൊഴിയെടുക്കാൻ പോലീസ്; ആ രേഖകൾ എതിരായാൽ സിദ്ധിഖ് പിന്നെ ജയിലിലേക്ക് ?

തിരുവനന്തപുരം: നടൻ സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തിയതിനു ശേഷം ബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പോലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി പോലീസ് തിരുവനന്തപുരം സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം, സിദ്ധിഖ് താമസിച്ചുവെന്ന് പറയുന്ന മസ്കറ്റ് ഹോട്ടലിലെ രേഖകൾ അതി നിർണയകമായേക്കും.

ബലാത്സംഗം നടന്നു എന്ന് പരാതിയിൽ പറയുന്ന തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ രേഖകൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് താമസിച്ച രേഖകളാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേസിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്.

പരാതിയിൽ പറയുന്ന സമയം സിദ്ദിഖ് തലസ്ഥാനത്തെത്തിയിട്ടുണ്ടോ എന്നടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം ശേഖരിക്കും. രേഖകൾ എതിരാവുകയാണെങ്കിൽ ഗുരുതരമായ നടപടികളാണ് സിദ്ധിഖിനെ കാത്തിരിക്കുന്നത്. നടിയുടേത് ഗൂഢാലോചനയാണെന്ന സിദ്ദിഖിന്‍റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

Related Articles

Latest Articles