Saturday, November 14, 2026

അരുണാചൽ പ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാളുമായി നാൽപതുകാരന്റെ പരാക്രമണം ! ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേറ്റു. ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് ആക്രമണം നടന്നത്.സംഭവത്തിൽ നികം സാങ്ബിയ എന്നയാൾ അറസ്റ്റിലായി.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണം നിലവിൽ വ്യക്തമല്ല. പ്രതിയെ പോലീസ്‌ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.

Related Articles

Latest Articles