കൊച്ചി മുങ്ങിയതെങ്ങനെ? അതിന് പ്രധാന കാരണമുണ്ട്..
ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചിയെ മുങ്ങിയതെങ്ങനെ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം ആണിത്. ജനങ്ങൾ മാത്രമല്ല കേരള ഹൈകോടതി വരെ ഈ വിഷയത്തിൽ നഗരസഭ അധികൃതരെ കുടഞ്ഞു കഴിഞ്ഞു. കാരണം പരാതി ന്യായമാണ്. അറബിക്കടൽ അതിർത്തിയായി കിടക്കുന്ന ഈ മഹാനഗരത്തിൽ എത്തുന്ന മഴവെള്ളം സ്വാഭിവികമായും കടലിലേക്ക് വാർന്നു പോകേണ്ടതാണ്. അതു സംഭവിക്കാതെ മാലിന്യം നിറഞ്ഞ വെള്ളം നഗരത്തിലെ വിടുകൾ മുക്കുമ്പോൾ തെളിയുന്നത് ആസൂത്രണത്തിലെ പാകപ്പിഴയും നിർമാണങ്ങളിലെ അഴിമതിയും വഴിവിട്ട ഇടപെടലും പിന്നെ അധികൃതരുടെ കെടുകാര്യസ്ഥതയുമാണ്.

