Wednesday, November 4, 2026

ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തികളിൽ ഭാരതം നാലാം സ്ഥാനത്ത് ! ആദ്യ പത്തിൽ നിന്ന് പുറത്തായി പാകിസ്ഥാൻ

ലോകരാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തുന്ന അന്താരാഷ്ട്ര സംഘടനയായ ഗ്ലോബൽ ഫയർപവർ 2025 ലെ ലോകരാജ്യങ്ങളുടെ സൈനിക ശക്തിയുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടു. 60 വ്യത്യസ്‌ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയാണ് ഗ്ലോബൽ ഫയർപവർ പുറത്തു വിട്ടിരിക്കുന്നത്.

സൈന്യങ്ങളുടെ സംഖ്യാബലം, ആയുധങ്ങളുടെ ശക്തി, ലോജിസ്റ്റിക് ഗതാഗത ശേഷി, ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്പത്തിക ശക്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിനും സ്കോർ നൽകിയിട്ടുള്ളത്. പുറത്തുവിട്ട പട്ടിക പ്രകാരം അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സൈനികശക്തി. സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.

2025ലെ കണക്ക് അനുസരിച്ച് സൈനികശക്തിയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയും രണ്ടാം സ്ഥാനത്ത് റഷ്യയുമാണ്. ചൈനയ്ക്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. നാലാം സ്ഥാനം ഭാരതത്തിനാണ്. ദക്ഷിണ കൊറിയ ആണ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ആറാം സ്ഥാനത്ത് ബ്രിട്ടനും ഏഴാം സ്ഥാനത്ത് ഫ്രാൻസും സൈനികശക്തിയിൽ മുന്നിട്ടുനിൽക്കുന്നു. എട്ടാം സ്ഥാനത്ത് ജപ്പാൻ ഒമ്പതാം സ്ഥാനത്ത് തുർക്കി പത്താം സ്ഥാനത്ത് ഇറ്റലി എന്നിങ്ങനെയാണ് സൈനികശക്തിയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ലോകരാജ്യങ്ങൾ.

കഴിഞ്ഞവർഷം ആദ്യ പത്തിൽ ഇല്ലാതിരുന്ന ഫ്രാൻസ് ഈ വർഷം ഏഴാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്ഥാൻ ഈ വർഷം പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Related Articles

Latest Articles