Friday, October 2, 2026

ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് അനുമതി; 3984 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറ (ടിഎൽപി) നിർമ്മിക്കുന്ന 3,984 കോടി രൂപ ചിലവ് വരുന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രി സഭ. ആന്ധ്രാപ്രദേശിലെ ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് മൂന്നാം വിക്ഷേപണത്തറ നിർമ്മിക്കുന്നത്. . ഈ മൂന്നാമത്തെ ലോഞ്ച് പാഡ് 48 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾ, മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾ, 48 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പോകുന്ന എൽവിഎം-3 വിക്ഷേപണങ്ങൾ എന്നിവയ്ക്ക് മൂന്നാം വിക്ഷേപണത്തറ കൂടുതൽ സൗകര്യപ്രദമാകും. ഇതിന് പുറമെ രണ്ടാം വിക്ഷേപണത്തറയുടെ ബാക്കപ്പായി ഉപയോഗിക്കാനും സാധിക്കും.

മൂന്നാം വിക്ഷേപണത്തറക്ക് NGLV-കൾ, സെമി-ക്രയോജനിക് ഘട്ടങ്ങളുള്ള LVM3 വാഹനങ്ങൾ, NGLV-കളുടെ സ്കെയിൽ-അപ്പ് കോൺഫിഗറേഷനുകൾ എന്നിവയെ ഉൾക്കൊള്ളാൻ സാധിക്കുന്ന സംവിധാനങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അടുത്ത 25-30 വർഷത്തേക്ക് മൂന്നാം വിക്ഷേപണത്തറ ഉപയോഗിക്കാനാവും.

Related Articles

Latest Articles