കട്ടപ്പന: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയായ സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയാതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും ഓട്ടോറിക്ഷയുടെ മാസത്തവണ മുടങ്ങിയിരുന്നതായും പറയപ്പെടുന്നു,
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

