Monday, October 5, 2026

കേരള സർവകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ – കെഎസ്‌യു സംഘർഷം ! പോലീസ് ലാത്തി വീശി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ വിദ്യാർത്ഥി സംഘർഷം. സർവകലാശാല ആസ്ഥാനത്ത് SFI-KSU പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. പ്രവർത്തകർ പരസ്പരം കല്ലെറിയുകയും ചെയ്തു,

ക്യമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ജനറൽ സീറ്റിൽ കെ.എസ്.യു. വിജയിക്കുന്നത്.

Related Articles

Latest Articles