Sunday, December 14, 2025

കേരളം ‘മിനി പാകിസ്ഥാനോ? ‘പ്രധാനമന്ത്രിയെ വികൃതമാക്കി ചിത്രീകരിച്ച എസ്എഫ്ഐയുടെ ഫ്ളക്സിൽ വിവാദം !! പ്രതിഷേധം ശക്തമാകുന്നു

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കവാടത്തിനുമുന്നിൽ പ്രധാനമന്ത്രിയെ വികൃതമാക്കി ചിത്രീകരിച്ച് എസ്എഫ്‌ഐ ഫ്ളക്സ് സ്ഥാപിച്ചതിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ കലാമേളയായ “ഒബൊനാറ്റോ” യുമായി ബന്ധപ്പെട്ടാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കവാടത്തിൽ എസ്‌എഫ്‌ഐ പ്രധാനമന്ത്രിയുടെ വികലമായ ചിത്രം സ്ഥാപിച്ചത്. ചിത്രത്തിലെ പുരുഷന്റെ ഒരു കൈയിൽ ഭ്രൂണത്തിൽ കുത്തിയ കുന്തവും, മറുകൈയിൽ അയോദ്ധ്യയിലെ തർക്കമന്ദിരവും, മൂന്നാമത്തേതിൽ താമരയും, നാലാമത്തേതിൽ തൂക്കുകയറും ഉണ്ടായിരുന്നു.

സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. കേന്ദ്ര ഏജൻസിയും സംഭവം അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമാകുകയും ബിജെപി പ്രതിഷേധിക്കുകയും ചെയ്തതോടെ ഫ്ളക്സ് അപ്രത്യക്ഷമായി.

സംഭവത്തിൽ പ്രതിഷേധിച്ച് അന്ന് വൈകുന്നേരം ബിജെപി കാമ്പസിനുമുന്നിലേക്ക് പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കുന്ന ഫ്ലക്സ് സമൂഹത്തിൽ മതസ്പർദയുണ്ടാക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്ത സർവകലാശാലാ അധികൃതരുടെ നിലപാടിനെയും ബിജെപി വിമർശിച്ചു.

നിലവിൽ, കാലടി സർവകലാശാലയുടെ കവാടത്തിൽ പോലീസ് പട്രോളിംഗ് നടക്കുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം ദുഃഖിക്കുകയും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സമയത്ത്, പ്രധാനമന്ത്രിയെ ഇത്രയും വികലമായ പ്രതിച്ഛായ ഉപയോഗിച്ച് അപമാനിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് തുല്യമാണ്. മാത്രമല്ല, ആദി ശങ്കരാചാര്യരുടെ ജന്മനാട്ടിൽ ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.

Related Articles

Latest Articles