Wednesday, September 30, 2026

ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല! ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ല ! ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

ദില്ലി: ശ്രീനഗറിലെത്തി സൈനികരെ കണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്നും ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും അദ്ദേഹം ചിനാർ കോർപ്സിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്ത്തമാക്കി. പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.

പാക് ഷെല്ലാക്രമണം രൂക്ഷമായിരുന്ന അതിർത്തി ഗ്രാമങ്ങളിലേക്കും പ്രതിരോധ മന്ത്രി എത്തുന്നുണ്ട്. കര, വ്യോമസേന മേധാവിമാരും അതിര്‍ത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലെത്തി സൈനികരെ കണ്ടു. അതിനിടെ , കശ്മീരിലെ നാദറിൽ മൂന്നു പാക് ഭീകരരെ സൈന്യം വധിച്ചു.കൊല്ലപ്പെട്ടവരിൽ ഒരാൾ പഹൽഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നൽകിയ ഭീകരനാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയാണ്

Related Articles

Latest Articles