Wednesday, October 7, 2026

അഭ്യൂഹങ്ങൾക്ക് വിരാമം ! സ്വതന്ത്രരെ നമ്പാതെ സിപിഎം; നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ തൃപ്പൂണിത്തുറ എംഎൽഎയുമായ എം.സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഒത്തിരികാലത്തിന് ശേഷമാണ് നിലമ്പൂരില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാർത്ഥിയെ നിര്‍ത്തുന്നത്. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എ ആയ സ്വരാജിന് കഴിഞ്ഞ തവണ വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇടത് സ്വതന്ത്രനായിരുന്ന പി.വി അന്‍വറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നല്‍കിയിരുന്നു.

നിലമ്പൂർ സ്വദേശിയായ സ്വരാജ്‌ വിദ്യാർത്ഥി , യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്. ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററാണ്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. 2016–-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്‌.

Related Articles

Latest Articles