മോസ്‌കോ: റഷ്യ -യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയപ്പോൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി റഷ്യക്കുനേരെ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി. ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് യുക്രെയ്നെ അക്രമിച്ചതെന്നും. ആക്രമണം പൂർണ്ണമായും വിജയിച്ചതായുംറഷ്യ വ്യക്തമാക്കി.
ഇതിന് തിരിച്ചടിയാണ് ഇന്ന് രാവിലെ മോസ്‌കോ നഗരത്തില്‍ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയത്. രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 155-ഓളം യുക്രെയ്ൻ ഡ്രോണുകള്‍ വീഴ്ത്തിയതായി റഷ്യ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അതേസമയം യുക്രെയ്നിലെ പ്രധാന സുരക്ഷാ ഏജന്‍സിയായ എസ്ബിയുവിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിക്കുകയും ചെയ്തു.കീവ് നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സമീപത്തുനിന്ന് അഞ്ജാതന്‍ എസ്ബിയു ഉദ്യോഗസ്ഥനെ വെടിവെക്കുകയായിരുന്നു.

