തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24 ലക്ഷം പേർ മരിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 19 ലക്ഷം പേർ താമസം മാറിയവരും 12 ലക്ഷം പേരെ കണ്ടെത്താൻ കഴിയാത്തവരുമാണ്. 1.3 ലക്ഷം പേരുകൾ ഇരട്ടവോട്ടുകളാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ്റെ ഒന്നാം ഘട്ടം ഇതോടെ പൂർത്തിയായി. ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാനും പേരുകൾ വീണ്ടും ഉൾപ്പെടുത്താനുമുള്ള നടപടികൾ ഫെബ്രുവരി വരെ തുടരും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക. 2002-ന് ശേഷം ഇതാദ്യമായാണ് ബംഗാളിൽ എസ്ഐആർ നടപ്പാക്കുന്നത്. | 58 LAKH FAKE VOTES REMOVED FROM VOTER LIST IN WEST BENGAL! MAMATA FACES A HUGE DEFEAT | TATWAMAYI NEWS #westbengal #electioncommission #voterlist #westbengalelection #sir #specialintensiverevision #voterfraud #politicalnews #bengalpolitics #democracy #election2025 #tatwamayinews #mamatabanerjee #voterverification #indiaelects

