Monday, October 5, 2026

പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ! സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു! സംഭവം അട്ടപ്പാടിയിൽ

പാലക്കാട് : പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് വിവരം. ഇതാകാം ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്ന് കരുതുന്നു.

പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.പന്ന്യൻ രവീന്ദ്രന്റെ രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles