Tuesday, October 20, 2026

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്നും അവര്‍ ഫേയ്‌സ്ബുക്കില്‍ അറിയിച്ചു.

‘ ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കൂ…’ – എന്നായിരുന്നു ശ്രീലേഖയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്.

ശ്രീലേഖ തന്റെ രാജിക്കത്ത് സെപ്റ്റംബര്‍ 30-ന് മേയര്‍ വി.വി. രാജേഷിന് കൈമാറിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. രാജിക്കത്ത് ലഭിച്ചെന്ന് മേയര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നായിരുന്നു വിവരം. ഇതിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം അനുനയശ്രമവുമായി രംഗത്തെത്തി.

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിക്കുകയും രാജിവാര്‍ത്ത തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ശ്രീലേഖ വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിന്‍വലിച്ചു. സുരേഷ് ശ്രീലേഖയെ സന്ദര്‍ശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

Related Articles

Latest Articles