ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2015-ൽ 68.7 ബില്യൺ ഡോളർ മാത്രമായിരുന്ന പാകിസ്ഥാന്റെ മൊത്തത്തിലുള്ള വിദേശ ബാധ്യത 2025 അവസാനമായപ്പോഴേക്കും കുതിച്ചുയർന്ന് 135.1 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക അടിച്ചേൽപ്പലുകളിലൂടെയും തെറ്റായ ഭരണനയങ്ങളിലൂടെയും പാകിസ്ഥാൻ ഭരണകൂടം രാജ്യത്തെ കടുത്ത സാമ്പത്തിക തകർച്ചയിലേക്കും കടക്കെണിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ ഭീമമായ വിദേശ ബാധ്യതകളിൽ ഏറ്റവും വലിയ ഒറ്റയാൾ കടക്കാരനായി ചൈന മാറിയിരിക്കുന്നു എന്നത് മേഖലയിലെ പുതിയ രാഷ്ട്രീയ-സാമ്പത്തിക ആധിപത്യ നീക്കങ്ങളുടെ വ്യക്തമായ തെളിവാണ്. പാകിസ്ഥാന്റെ മേൽ മാത്രം ചൈനയുടെ വായ്പാ ബാധ്യത 22.4 ബില്യൺ ഡോളറിലധികം വരുമെന്നാണ് ലോകബാങ്ക് രേഖകൾ വെളിപ്പെടുത്തുന്നത്. സാമ്പത്തിക വളർച്ചയേക്കാൾ സ്വന്തം താ്ൽപ്പര്യങ്ങൾ മുൻനിർത്തി അയൽരാജ്യങ്ങളെ കടക്കെണിയിൽ കുടുക്കുന്ന ചൈനയുടെ ചതിക്കുഴികളിൽ പാകിസ്ഥാൻ പൂർണ്ണമായി അടിപ്പെട്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അവഗണിച്ചുകൊണ്ട് വിദേശ ശക്തികളിൽ നിന്നും വലിയ തോതിൽ കടം വാങ്ങിക്കൂട്ടുന്ന പാകിസ്ഥാൻ ഭരണാധികാരികളുടെ ജനദ്രോഹ സമീപനം കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വന്തം സാമ്പത്തിക ഭദ്രത പൂർണ്ണമായും തകർന്നടിഞ്ഞ ഈ പതർച്ച പാകിസ്ഥാനെ വരും നാളുകളിൽ കൂടുതൽ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നുറപ്പാണ്.

