ഗണിത ശാസ്ത്ര രംഗത്തെ എക്കാലത്തേയും മഹാനായ ശ്രീനിവാസ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണത്. ഈ ദിവസം ഡിസംബര്‍ 22 ലോക ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നു. വൈദിക കാലംമുതല്‍ അനുസ്യൂതം പ്രവഹിച്ച ഒരു വൈജ്ഞാനിക ധാരയുടെ ഒടുവിലത്തെ കണ്ണിയായിരുന്നു ശ്രീനിവാസ രാമാനുജന്. ഭാരതീയ ഗണിത ചരിത്രത്തിലെ ഏറ്റവും പ്രോജ്വല അദ്ധ്യായമായിരുന്ന പതിനാലാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കംവരെ വളര്‍ന്ന് വികസിച്ചതാണ് ഗണിത- ജ്യോതിശാസ്ത്ര സരണി.
ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താൽ അവരിലൊരാൾ ശ്രീനിവാസ രാമാനുജനാണ്. ആധുനിക ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു ഗണിതജ്ഞൻ ഇല്ല എന്നാണ്. കേവലം 33 വർഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടാണ് ബ്രിട്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടമായിരുന്നു. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളർന്നുവരുന്ന പ്രതിഭകൾക്കെല്ലാം വലിയ പ്രചോദനം നൽകുന്നതാണ്.

