Monday, May 20, 2024
spot_img

പൗരത്വ നിയമം: കലാപകാരികളുടെ സ്വത്ത്​ കണ്ടുകെട്ടാനുള്ള നടപടികളുമായി​ യോഗി സർക്കാർ

ന്യുദില്ലി : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിച്ച്‌ യു.പി മുഖ്യമന്ത്രി​ യോഗി ആദിത്യനാഥ്.

സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതി​​െന്‍റ ഭാഗമായി മുസഫര്‍ നഗറില്‍ 50 കടകള്‍​ ഭരണകൂടം സീല്‍ ചെയ്​തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. മറ്റ്​ ജില്ലാ ഭരണകൂടങ്ങളും സമാനരീതിയില്‍ സ്വത്ത്​ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിച്ചുവെന്നാണ്​ വാര്‍ത്തകള്‍.

അതേസമയം, യു.പിയില്‍ ഇന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്​. പ്രതിഷേധങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 18 ആയി.

Related Articles

Latest Articles