Thursday, December 18, 2025

കുമ്മനം രാജശേഖരൻ നാളെ അനന്തപുരിയിൽ;വൻ വരവേൽപ്പിനൊരുങ്ങി പ്രവർത്തകർ

മിസോറം ഗവർണർ പദവി രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തുന്നു. കുമ്മനത്തിന് വമ്പൻ സ്വീകരണം നൽകാനാണ് ബിജെപി നേതൃത്വവും പ്രവർത്തകരും ഒരുങ്ങുന്നത്. രാവിലെ 8.30 ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തിന് തിരുവനന്തപുരം പൗരാവലി നൽകുന്ന സ്വീകരണത്തിൽ ബിജെപി നേതാക്കൾ കൂടാതെ തലസ്ഥാനത്തെ പൗരപ്രമുഖരും പങ്കെടുക്കും.

അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുമ്മനം രാജശേഖരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ മികച്ച വിജയം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നും ബിജെപിയുടെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ അറിയിച്ചു.

Related Articles

Latest Articles