Saturday, December 27, 2025

നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

കൊച്ചി: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് നിർമ്മാതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടില്‍ കയറി തന്നെ ആക്രമിച്ചെന്നാണ് ആല്‍വിന്‍ ആന്റണിയുടെ പരാതി. റോഷന്‍ ആന്‍ഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തന്നെയും സുഹൃത്ത് നവാസിനെയും ആല്‍വിനും അക്രമിച്ചെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles