Wednesday, December 24, 2025

മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കല്ലട ബസ് മറിഞ്ഞ് ഒരു മരണം

ബംഗളൂരു : മൈസൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലേക്കാണ് ഷെറിന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10 മണിക്ക് മണി കലാസിപാളയം സ്റ്റാന്‍ഡില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മണിക്ക് കോഴിക്കോട് എത്തണ്ടതായിരുന്നു. സീറ്റ് ബുക്ക് ചെയ്ത് 34 പേരും മലയാളികളാണെന്നാണ് വിവരം .

Related Articles

Latest Articles