Friday, January 2, 2026

കന്നാസുകളിലും കുപ്പികളിലും പെട്രോൾ വാങ്ങണമെങ്കില്‍ ഇനി പൊലീസിന്റെ കത്ത് നിര്‍ബന്ധം; നിയമം കര്‍ശനമാക്കി

പമ്പുകളില്‍ നിന്നും ഇനി പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും വാങ്ങണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി വേണം. തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് നിയമം കര്‍ശനമാക്കിയത്.

ഇതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും അങ്കലാപ്പിലായിരിക്കുകയാണ്. മണ്ണുമാന്തി തുടങ്ങിയ യന്ത്രങ്ങള്‍ക്ക് ഇന്ധനം പമ്പുകളില്‍ നിന്ന് കന്നാസുകളില്‍ വാങ്ങിപ്പോകുന്നതായിരുന്നു പതിവ്. നിയമം വന്നതോടെ ഇനി ഇവര്‍ക്ക് പൊലീസിന്റെ കത്ത് നിര്‍ബന്ധമാണ്.

Related Articles

Latest Articles