kv-thomas-to-be-suspended-from-congress
kv-thomas-to-be-suspended-from-congress

ദില്ലി: മുതിന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള തെരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം കെ വി തോമസ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അഹമ്മദ് പട്ടേലുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ തന്നെ തുടരാൻ കെ വി തോമസിനോട് പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പകരമായി പാർട്ടി പദവികൾ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍റ് ആലോചന.