Tuesday, January 13, 2026

ചൈനക്ക് പിന്നാലെ ഇറാനിലും കൊറോണ പടരുന്നു; ഇരുന്നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ: ചൈനക്ക് പിന്നാലെ ഇറാനിലും കൊവിഡ് 19 (കൊറോണ വൈറസ്) പടർന്നുപിടിക്കുന്നു. 210 പേരോളം ഇറാനിൽ വൈറസ് ബാധിച്ച് മരിച്ചതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 34 പേർ മരിച്ചതായാണ് ഇറാൻ സർക്കാർ നൽകുന്ന ഔദ്യോഗിക വിവരം.

സർക്കാർ പുറത്തുവിട്ടതിന്റെ ആറിരട്ടി മരണനിരക്കാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ടെഹ്‌റാൻ, ഖ്വാം എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നതെന്നും ബിബിസി പറയുന്നു.

അതേസമയം തെറ്റായ വിവരങ്ങൾ നൽകി ബിബിസി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് കുറ്റപ്പെടുത്തി. ഇതിനിടെ, ഇറാനിലേക്ക് കരമാർഗമുള്ള യാത്രക്ക് യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തി.

Related Articles

Latest Articles