Friday, May 3, 2024
spot_img

തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍കൂര്‍ പരിശോധിക്കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കു വന്നേക്കും: വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരും

തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍കൂര്‍ പരിശോധിക്കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കു വന്നേക്കും. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിക്കുള്ള മറുപടി സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ദേശീയ താല്‍പര്യപ്രകാരമാണ് നടപടിയെന്ന് കമ്മിഷനു വേണ്ടി ഹാജരായ പ്രദീപ്‌ രാജഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. വിലക്ക് നടപ്പാക്കുന്നത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പു കമ്മിഷനും സമൂഹമാധ്യമ പ്രതിനിധികളും ഇന്നു കൂടിയാലോചന നടത്തും. വിലക്കു വന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച്‌ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും.

Related Articles

Latest Articles