Friday, January 9, 2026

ജയ്ഷെ മുഹമ്മദ് കൊടും ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരസംഘത്തിലെ അംഗം സാജദ് ഖാന്‍ ഡല്‍ഹിയില്‍ പിടിയിലായി. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മുദസ്സില്‍ അഹമ്മദ് ഖാന്‍റെ അടുത്ത കൂട്ടാളിയാണ് സാജദ് . മുദാസ്സറിനെ സൈന്യം രണ്ടാഴ്ച മുന്‍പ് വധിച്ചിരുന്നു. സൈന്യത്തിന്‍റെ തിരച്ചലില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നതെന്ന് പോലീസ് സംശയിക്കുന്നു.

ഡല്‍ഹിയിലെ റെഡ്ഫോര്‍ട്ടിനു സമീപം ഇന്നു രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഷാള്‍ വില്‍പ്പനക്കാരനായാണ് സജ്ജദ് കഴിഞ്ഞിരുന്നത്. ഭീകരനായ ഇയാളുടെ ഒരു സഹോദരന്‍ കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ടിരുന്നു.

പുല്‍വാമ അക്രമണത്തില്‍ സജ്ജാദിിന്‍റെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തെ കുറിച്ച് ഇയാള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

Related Articles

Latest Articles