Friday, December 26, 2025

ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം :വീട്ടില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാല് മണി മുതല്‍ അഞ്ചു മണി വരെയാണ് ഫേസ്ബുക്ക് ലൈവ്.

മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയ്യാറാക്കല്‍, കൃഷി ചെയ്യേണ്ട വിധം, വളപ്രയോഗം തുടങ്ങിയ കാര്യങ്ങള്‍ക്കും വിശദമായ സംശയനിവാരണം ഹരിതകേരളം മിഷനിലെ കാര്‍ഷിക വിദഗ്ധര്‍ നല്‍കും. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച്‌ ലൈവ് കാണാവുന്നതാണ്.

Related Articles

Latest Articles