Saturday, October 17, 2026

പറക്കാനുള്ള പട്ടികയിൽ പേരില്ല, ദമ്പതികൾ മരിക്കാൻ ശ്രമിച്ചു

ചെന്നൈ: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ തമിഴ്‌നാട്ടില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ മലേഷ്യയില്‍നിന്ന് പ്രത്യേക വിമാനമെത്തി.എന്നാൽ യാത്രക്കാരുടെ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മലേഷ്യന്‍ സ്വദേശികളായ സുബ്രഹ്മണ്യന്‍ (65), ലളിത (55) എന്നിവരാണ് പേരില്ലെന്നുകണ്ട് കൈയിലുണ്ടായിരുന്ന ഉറക്കഗുളികകള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.
പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് മലേഷ്യ അയച്ച പ്രത്യേക വിമാനത്തില്‍ മടങ്ങാനായാണ് ദമ്പതിമാര്‍ വിമാനത്താവളത്തിലെത്തിയത്. പട്ടികയില്‍ പേരില്ലാത്തതു സംബന്ധിച്ച്‌ ഇവര്‍ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതേത്തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് ഇവര്‍ക്ക് വിമാനത്തില്‍ സീറ്റനുവദിച്ചു.

.

Related Articles

Latest Articles