Monday, October 12, 2026

കാസര്‍ഗോഡിന് ആശ്വാസം; 26 പേര്‍ക്ക് രോഗമുക്തി

കാസര്‍ഗോഡ്: കൊവിഡ് ഭീതികള്‍ക്കിടയില്‍ ആശ്വാസമായി കാസര്‍ഗോഡ് നിന്ന് 26 പേര്‍ ആശുപത്രി വിടുന്നു. തുടര്‍പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായ 26 പേരാണ് കാസര്‍ഗോഡ് നിന്ന് ഇന്ന് ആശുപത്രി വിടുന്നത്. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 60 ആയി.

രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച 165 പേരില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയവരുടെ എണ്ണം 105 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗ സ്ഥിരീകരണത്തിന്റെ തോത് കുറഞ്ഞതും ആശ്വാസമാണ്. ഒപ്പം കൂടുതല്‍ പേര്‍ കൊവിഡ് മുക്തതരാകുന്നതിന്റെ ആത്മവിശ്വാസമുണ്ട് കാസര്‍ഗോഡിന്.

Related Articles

Latest Articles