Thursday, September 24, 2026

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി പിടിയിൽ: നിരവധി ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റമീസ് അഹമ്മദ് പിടിയിൽ. സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റമീസ് അഹമ്മദ് പിടിയിലായത്. അനന്ദ്നാഗിലെ ബിജ്ബെഹാര മേഖലയില്‍ നിന്നാണ് റമീസ് അറസ്റ്റിലായത്. റമീസില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

ഷോപ്പിയാനിലെ കെല്ലാര്‍ മേഖലയില്‍ പുലര്‍ച്ചെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചയ്‍ക്കിടെ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇതിനിടെ, കുപ്‍വാരയിലെ ഹന്ദ്‍വാരയിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Related Articles

Latest Articles