Monday, December 29, 2025

യോഗിയെ കൊല്ലുമെന്ന് ഭീഷണി; നല്ല തമാശ തന്നെ…

പാട്‌ന :  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെയാണ് ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാൻ വധഭീഷണി മുഴക്കിയത്. ഗാസിപൂര്‍ ജില്ലയിലെ ദില്‍ദാര്‍ നഗര്‍ സ്വദേശിയാണ് തന്‍വീര്‍ ഖാന്‍. നളന്ദ ജില്ലയിലെ ദീപ നഗറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ഏപ്രില്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. യോഗി ആദിത്യനാഥിനെ വെടിവെച്ച്‌ കൊലപ്പെടുത്തും എന്നാണ് തന്‍വീര്‍ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്.തന്‍വീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസിയായ ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് നളന്ദ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തന്‍വീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുകയായിരുന്നു.

Related Articles

Latest Articles