Tuesday, December 23, 2025

കോവിഡ് മരണത്തില്‍ വന്‍ വര്‍ധന: ഇന്ത്യ ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യം

മുംബൈ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്‍ന്നു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്.

വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോഴാണ് കോവിഡ് കേസുകളുടെ കുതിപ്പ് ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles