ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപത്തിന് നേതൃത്വം നല്‍കിയ രണ്ടുപേര്‍ യുപിയില്‍ അറസ്റ്റില്‍. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി ഖാനെയും ആണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
സര്‍ഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാഹുല്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി വിദ്യാര്‍ത്ഥി നേതാക്കളെ നേരത്തെ ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്ക്ഡൗണ് കാലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ്, രാജ്യത്തെ ഏതൊരു സാഹചര്യവും കലാപകാരികള്‍ക്ക് രക്ഷപെടാനുള്ള എളുപ്പവഴിയാവില്ല എന്നു തെളിയിച്ചു കൊണ്ടുള്ള ഈ അറസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

