സേലം : ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് യാത്രചെയ്ത മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. തമിഴ്‌നാട് നാമക്കല്‍ ബൈപാസിലാണ് സംഭവം..കൊട്ടാരക്കര സ്വദേശി ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സേലവും കഴിഞ്ഞ് നാമക്കല്‍ ബൈപാസിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം.ഇവര്‍ സഞ്ചരിച്ച കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.ജിജോ വര്‍ഗ്ഗീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജോജോ വര്‍ഗ്ഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

