Wednesday, December 24, 2025

പുല്‍വാമയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം; നാലു തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത സൈന്യം നാലു തീവ്രവാദികളെ വധിച്ചു .
ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്കും ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും പരുക്കേറ്റു.പുല്‍വാമയിലെ ലാസിപോര മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്‌ തെരച്ചില്‍ നടത്തിയ സൈന്യത്തിനു നേര്‍ക്ക്‌ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ശക്‌തമായി തിരിച്ചടിച്ച സൈന്യം ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും വധിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്‌. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നു സൈനിക വക്‌താവ്‌ അറിയിച്ചു.

Related Articles

Latest Articles