ന്യൂഡൽഹി: പാകിസ്താന്റെ നാല് എഫ്-16 പോർവിമാനങ്ങൾ ഇന്ത്യൻ അതിർത്തിക്ക് സമീപമെത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് നാല് എഫ്-16 വിമാനങ്ങൾ പഞ്ചാബിലെ ഖേംകരൺ മേഖലയ്ക്ക് സമീപമെത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
പാക് വിമാനങ്ങളെ തുരത്താനായി ഇന്ത്യൻ വ്യോമസേന സുഖോയ് 30എം.കെ.ഐ. വിമാനങ്ങളും മിറാഷ്-2000 വിമാനങ്ങളും രംഗത്തിറക്കിയതോടെ പാക് വിമാനങ്ങൾ പിൻവാങ്ങുകയായിരുന്നു. നിരീക്ഷണ ഡ്രോണുകളടക്കം ഘടിപ്പിച്ച പാക് വിമാനങ്ങളാണ് അതിർത്തിക്ക് സമീപമെത്തിയതെന്ന് ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

