Friday, May 17, 2024
spot_img

ആദ്യം രക്ഷപ്പെടാൻ ശ്രമം,ഇപ്പോൾ ആത്മഹത്യ…തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ സംഭവിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കൊവിഡ് രോഗി തൂങ്ങിമരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച നെടുമങ്ങാട് ആനാട് സ്വദേശിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡീലക്‌സ് പേ വാര്‍ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്‌സ് പേ വാര്‍ഡില്‍ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അധികൃതര്‍ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

ഇന്നലെയാണ് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രത്തോടെ ആനാട്ടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. അധികൃതരെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ രണ്ട് കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇരുന്നതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് രോഗിയുടെ ആത്മഹത്യ.

മെഡിക്കല്‍ കോളജില്‍ ഗുരതരമായ സുരക്ഷ വീഴ്ച്ച തുടര്‍ക്കഥയാകുകയാണ്. എന്നാല്‍ ആവശ്യമായ നടിപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു.

Related Articles

Latest Articles