Saturday, October 3, 2026

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി, ഞായർ ദിവസങ്ങളിലായി തിരുവനന്തപുരം GPO ലെയ്‌നിലുള്ള സംസ്‌കൃതി ഭവനിൽ വെച്ച് “ഫ്യൂച്ചർ സെൻസ്” എന്ന പേരിലാണ് ദ്വിദിന പരിപാടി നടത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെയും കേരള യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മേൽ പരിപാടി ഉദ്ഘാടനം ചെയ്യും.

മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് ‘നമ്മുടെ മാറുന്ന ആകാശം’ എന്ന വിഷയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രഭാഷണം നടത്തും. ശ്രീ. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും. DR. ഈശ്വർ H.V, പ്രൊഫസർ, ന്യൂറോ സർജറി വിഭാഗം മേധാവി, SCTIMST, ഡോ. എസ് രാജു കൃഷ്ണൻ,എൻട്രൻസ് എക്‌സാമിനേഷൻ മുൻ ഡെപ്യൂട്ടി കമ്മീഷണർ, ഡോ. എം രാജേഷ്, സീനിയർ റീജിയണൽ ഡയറക്ടർ ഇഗ്നോ, തിരുവനന്തപുരം, . കെ സി ചന്ദ്രഹാസൻ, എംഡി കേരള ട്രാവൽസ് ഇൻ്റർസെർവ്, . ആദികേശവൻ, മുൻ സിജിഎം എസ്ബിഐ, ഡിആർ. സുബ്രഹ്മണ്യ പൈലൂർ, എച്ച്ഒഡി, യോഗ വിഭാഗം, കേരള കേന്ദ്ര സർവകലാശാല, കാസർഗോഡ് , അമൃത സിവിൽ സർവീസ് അക്കാദമി മുൻ ചെയർമാനും ഫാക്കൽറ്റിയുമായ പ്രൊഫ.കെ.ഗോപാലകൃഷ്ണൻ, ബി.വി.കെ. പ്രസിഡൻറ് ഡോ.സി.വി.ജയമണി എന്നിവർ ക്ലാസുകൾ നയിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പൂർണ്ണം പരമ്പരയിലെ രണ്ടാം പതിപ്പാണിത്.

Related Articles

Latest Articles