കോഴിക്കോട്: മാസ്കിനെതിരെ പ്രചരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12 ആം വാര്‍ഡ് വനിതാ ലീഗാണ് നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്. മാസ്കിന്‍റെ പാര്‍ശ്വ ഫലമെന്ന പേരില്‍ മരണത്തിലേക്ക് നയിക്കുന്നു തുടങ്ങിയ വാചകങ്ങള്‍ ആണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള പോലീസ് ആക്ട് 118(e), പകർച്ചവ്യാധി ഓർഡിനൻസ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

