Sunday, May 19, 2024
spot_img

ബെംഗളൂരു സംഘർഷം; താൻ ജീവനോടെയുള്ളത് അത്ഭുതമാണ്; ആക്രമണം ആസൂത്രിതമെന്ന് കോൺഗ്രസ്എം എൽ എ ശ്രീനിവാസ മൂർത്തി

ബെംഗളൂരു: വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതായി കർണാടക കോൺഗ്രസ് എം‌എൽ‌എ ശ്രീനിവാസ മൂർത്തി.

ആക്രമണം ആസൂത്രിതമായതാണെന്ന് തോന്നുന്നതായി എം‌എൽ‌എ പറഞ്ഞു .

ഇന്ന് താൻ ജീവനോടെ ഉണ്ടെന്നത് ഒരു അത്ഭുതമാണ്. സംഭവം നടന്നപ്പോൾ താൻ പുറത്തായിരുന്നു. പ്രദേശത്തെ ചിലർ എന്നെ വിളിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകി, അതുകൊണ്ട് താൻ എനിക്ക് രക്ഷപെടാൻ കഴിഞ്ഞു , അല്ലാത്തപക്ഷം താൻ ഇന്ന് ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല, ”ശ്രീനിവാസ മൂർത്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലാത്തികളും വാളുകളും ഉപയോഗിച്ച്‌ അവർ തന്റെ വീട്ടിൽ പ്രവേശിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കി . പെട്രോൾ ബോംബുകൾ എറിയുകയും , ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു .

പോലീസ് കൃത്യസമയത്ത് എത്തിയിലായിരുന്നുവെങ്കിൽ ആക്രമണം കൂടുതൽ മോശമാകുമായിരുന്നുവെന്ന് എം‌എൽ‌എ വ്യക്തമാക്കി. സമയബന്ധിതമായിയുള്ള പൊലീസിന്റെ വരവ് മാത്രമാണ് തന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ കത്തിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത്, എന്നാൽ അക്രമികൾ അപ്പോഴേക്കും എല്ലാം കൊള്ളയടിച്ചുകഴിഞ്ഞു ,” മൂർത്തി പറഞ്ഞു.

ഒരു എം‌എൽ‌എക്ക് സുരക്ഷ ലഭിക്കുന്നില്ലെങ്കിൽ ആർക്കാണ് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുക?” മൂർത്തി ചോദിച്ചു. സംഭവത്തിൽ സിബിഐ അല്ലെങ്കിൽ സിബി-സിഐഡി അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ, 60 പോലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേറ്റു.

ഇതേ തുടർന്ന് സിആർ‌പി‌സിയുടെ സെക്ഷൻ 144 ബെംഗളൂരുവിലുടനീളം ചുമത്തി. അക്രമത്തിൽ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 169 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അക്രമം തുടങ്ങിയത്. ശ്രീനിവാസ മൂര്‍ത്തിയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു തീവച്ച ശേഷം ഡിജെ ഹള്ളി, കെജി ഹള്ളി, ഭാരതി നഗര്‍, ടാനറി റോഡ്, പുലികേശി നഗര്‍ എന്നിവിടങ്ങളിലായി പൊലീസ് ജീപ്പ്, കാറുകള്‍, ബൈക്കുകള്‍ തുടങ്ങി ഇരുന്നൂറിലധികം വാഹനങ്ങള്‍ കത്തിച്ചു.

എംഎല്‍എയുടെ കാറും പൊലീസ് സ്റ്റേഷനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും ഇതിലുള്‍പ്പെടുന്നു. കര്‍ണാടക റിസര്‍വ് പൊലീസ് വാനിനു തീവയ്ക്കാന്‍ ശ്രമിച്ചവര്‍ സേനാംഗങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞതാണ് വെടിവയ്പില്‍ കലാശിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിനു നേരെയും കല്ലേറുണ്ടായി. 2 പേര്‍ വെടിവയ്പ് നടന്ന കെജി ഹള്ളിയിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Related Articles

Latest Articles