Tuesday, January 13, 2026

ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി. ദീപക് കൊച്ചാര്‍ അറസ്റ്റില്‍

ദില്ലി: ഐസിഐസിഐ-വീഡിയോകോണ്‍ വായ്പാ അഴിമതി കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് കൊച്ചാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ ഐസിഐസിഐ ബാങ്കില്‍ നിന്നും വായ്പ നല്‍കിയതില്‍ ആണ് അഴിമതി കണ്ടെത്തിയത്. ചന്ദ കൊച്ചാറിന്‍റെ നേതൃത്വത്തിലുള്ള ഐസിഐസിഐ കമ്മിറ്റി അനുവദിച്ച 300 കോടിയുടെ ലോണില്‍ 64 കോടി രൂപ ദീപക് കൊച്ചാറിന്‍റെ മറ്റൊരു സ്ഥാപനമായ എന്‍ആര്‍പിഎല്ലിലേക്ക് മാറ്റിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles