Monday, May 13, 2024
spot_img

ജുവലറി നിക്ഷേപത്തട്ടിപ്പ്; കമറുദീന്‍ എംഎല്‍എയ്ക്കെതിരെയുളള ആകെ കേസുകളുടെ എണ്ണം 53 ആയി

കാസര്‍​ഗോഡ്: ജുവലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദീന്‍ എം എല്‍ എയ്ക്കെതിരെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം 53 ആയി. ഇതില്‍ പതിമൂന്ന് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശേഷി​ക്കുന്ന കേസുകളി​ലും ഉടന്‍ അന്വേഷണം ആരംഭി​ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജുവലറി തട്ടിപ്പ് വിഷയം വിവാദമായതോടെ ലീഗ് നേതൃത്വം എം എല്‍ എയ്ക്കെതിരെ നടപടിയെടുത്തിരുന്നു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എം എല്‍ എയ്ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും ആദ്യം നടപടിയെടുക്കാന്‍ പാര്‍ട്ടിനേതൃത്വം തയ്യാറായില്ല. ഒടുവില്‍ ഏറെ പരാതികള്‍ക്കും സമ്മര്‍ദ്ദനങ്ങള്‍ക്കും ഒടുവിലാണ് നടപടിയെടുത്തത്.

Related Articles

Latest Articles