ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ഈ സ്ഫോടക വസ്തു വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് തകർന്നതിനാൽ വൻ അപകടം ഒഴിവായി. രാത്രി എട്ടേ കാലോടെയായിയുന്നു സംഭവം. സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ അക്രമി സംഘം മടങ്ങിയെത്തി വാരിക്കൊണ്ട് പോയെന്നും വൈകുന്നേരം മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഹരിഹരൻ പറഞ്ഞു.
നേരത്തെ വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഹരിഹരൻ നടത്തിയ പരാമർശം വിവാദമായിരുന്നു. സിപിഎം വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം എന്ന സന്ദേശവുമായി യുഡിഎഫും ആര്‍എംപിയും കഴിഞ്ഞദിവസം വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.
പിന്നാലെ ഹരിഹരന്റെ പ്രസംഗത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നല്‍കിയത്.
വിഷയത്തിൽ കെ.കെ. രമ എംഎൽഎ ഹരിഹരനെ തള്ളിപ്പറഞ്ഞിരുന്നു . എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് രമ പറഞ്ഞു. വിഷയം വിവാദമായതോടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി.
‘വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നാണ് ഇതേക്കുറിച്ച് ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചത്.

