Wednesday, December 31, 2025

കാർഷിക പരിഷ്കാര ബില്ലുകൾ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസാകും; 130 പേരുടെ പിന്തുണ സ‍‌‌ർക്കാർ ഉറപ്പിച്ചു

ദില്ലി: കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുമെന്നുറപ്പായി. 130 പേരുടെ പിന്തുണ സ‍‌‌ർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആ‍‌ർ കോൺ​ഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകൾക്കൊപ്പം നിൽക്കുമെന്നാണ് വിവരം.

ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലികൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചിരുന്നു.

സമവായം ഉണ്ടാക്കാൻ പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ.
ഇതിനിടെ പാ‍ർലമെന്റ് വെട്ടിച്ചുരുക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് തേടി രാജ്നാഥ് സിം​ഗും പ്രഹ്ളാദ് ജോഷിയും ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.

Related Articles

Latest Articles