Thursday, May 2, 2024
spot_img

സംസ്ഥാനത്ത് കനത്ത മ​ഴ; മ​ല​മ്പു​ഴ, പോ​ത്തു​ണ്ടി, നെ​യ്യാ​ര്‍, അ​രു​വി​ക്ക​ര ഡാ​മു​ക​ൾ തു​റ​ന്നു

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളില‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്ത് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ തു​റ​ന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്.

മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്. കാ​ഞ്ഞി​ര​പ്പു​ഴ, മം​ഗ​ലം, മ​ല​ങ്ക​ര, കു​ണ്ട​ള, പാം​ബ്ല ഡാ​മു​ക​ളും തു​റ​ന്നു. നെ​യ്യാ​ര്‍, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി.
നെയ്യാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും ആണ് ഉയർത്തിയത്. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്പുഴ, വയനാട് ബാണാസുര സാഗറും തുറക്കും.

Related Articles

Latest Articles