Friday, November 20, 2026

നടിയെ മൂന്ന് തവണ കത്തികൊണ്ട് കുത്തി; ഉദ്ദേശം ക്രൂരമായി കൊലപ്പെടുത്താൻ

മുംബൈ: നടി മാൽവി മൽഹോത്രക്ക് നേരെ കൊലപാതക ശ്രമം മാൽവി മൽഹോത്രയെ മൂർച്ചയുള്ള കത്തികൊണ്ട് ആണ് ആക്രമിച്ചത്. മാൽവി മൽഹോത്രയെ അറിയുന്ന പ്രതി മൂന്നുതവണ നടിയെ കുത്തി. തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം.

ആക്രമണത്തെ തുടർന്ന് പരിക്കേറ്റ നടിയെ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, മാൽവി മൽഹോത്ര അപകടനില തരണം ചെയ്തു എന്നാണ് വിവരം.
മുംബൈ പോലീസ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Related Articles

Latest Articles